വായനാദിനം   ആചരിച്ചു

 വായനാദിനം   ആചരിച്ചു
കോട്ടയം. കൊല്ലാട് ഗവർമെന്റ് എൽ പി സ്കൂളിൽ നടന്ന വായനദിനം, കോട്ടയം കവിയരങ്ങ് കോർഡിനേറ്ററും പ്രശസ്ത നാടൻ പാട്ട് കലാകാരനുമായ, ബേബിപാറക്കടവൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് തുളസിബായ് അധ്യക്ഷത വഹിച്ചു.

പി. എൻപണിക്കരെ കുറിച്ചും ഗ്രന്ഥശാലപ്രവർത്തനത്തെക്കുറിച്ചും, വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഉത്ഘാടകൻ കുട്ടികളോട് സംസാരിച്ചു.

 കെ. എം. ഭൂവനേശ്വരിഅമ്മ ടീച്ചർ സംസാരിച്ചു.

 പ്രശസ്ത ചിത്രകാരനും, സംഗീത സംവിധായകനുമായ സിബിപീറ്റർ, ബേബി പാറക്കടവൻ ആലപിച്ച നാടൻ പാട്ടിന്റെ പശ്ചാത്തലം തത്സമയം വരച്ചത് വേറിട്ടൊരനുഭവമായി.

വായനദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക്പുസ്തകങ്ങൾ സമ്മാനിച്ചു.

ഷീനാ ബീഗം ടീച്ചർ സ്വാഗതവും ആശാറാണി ടീച്ചർ കൃതജ്ഞതയും പറഞ്ഞു.