'എമര്‍ജന്‍സി' യുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ
തന്റെ 'എമര്‍ജന്‍സി' സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്.
താന്‍ സിനിമയുടെ പവിത്രതയ്ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് നടി പറഞ്ഞു. അതേസമയം സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സിഖ് മത സംഘടനയുടെ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.