'ഗുരുവായൂരമ്ബലനടയില്‍' ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒടിടിയില്‍
!['ഗുരുവായൂരമ്ബലനടയില്‍' ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒടിടിയില്‍](https://worldmalayaleevoice.com/uploads/images/202406/image_870x_667c3da50b581.jpg)
സൂപ്പർ ഹിറ്റ് ചിത്രം 'ഗുരുവായൂരമ്ബലനടയില്‍' ഇന്ന് അർദ്ധരാത്രി മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും.
പൃഥ്വിരാജ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രമാണ് ഗുരുവായൂരമ്ബല നടയില്‍. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ജയ ജയ ജയ ജയ ഹെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ ചിത്രമാണ് ഗുരുവായൂരമ്ബല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജൻ, നിഖില വിമല്‍ തമിഴ് താരം യോഗി ബാബു, ജഗദീഷ്, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറില്‍ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തില്‍ രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്