ഉത്തര ധ്രുവത്തിലെ ഐസ് ഉരുകി ഇല്ലാതാകുമെന്ന് പഠനം

ഉത്തര ധ്രുവത്തിലെ ഐസ് ഉരുകി ഇല്ലാതാകുമെന്ന് പഠനം
ഞ്ഞും ഐസ് പാളികളും നിറഞ്ഞ   ഉത്തരധ്രുവത്തിലെ ഐസുരുകി ഇല്ലാതാവുമെന്ന് പുതിയ പഠനങ്ങള്‍ .
2035 മുതല്‍ 2067 വരെയുള്ള കാലയളവിലെ വേനല്‍ക്കാലങ്ങളില്‍ എപ്പോഴെങ്കിലുമാകാം ഇതു സംഭവിക്കാൻ സാധ്യതയെന്ന് ഗവേഷകർ പറയുന്നു. ഭൂമിയില്‍ കത്തുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള വികിരണങ്ങള്‍ കൂടിയാല്‍ ഉത്തരധ്രുവമേഖലയിലെ കടല്‍ഹിമം പൂർണതോതില്‍ ഉരുകും.

എന്നാല്‍ ആർട്ടിക്കിലെ ഐസ് ഉരുകിമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് അവിടുത്തെ ജൈവവൈവിധ്യത്തെയും ധ്രുവക്കരടികള്‍, സീലുകള്‍, വാല്‍റസുകള്‍ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കും. തീരത്ത് താമസിക്കുന്ന മനുഷ്യരെയും ഇതു ബാധിക്കും. ആർട്ടിക്കിലെ കട്ടിയേറിയ മഞ്ഞില്‍ (പെർമഫ്രോസ്റ്റ്) പലതരത്തിലുള്ള സൂക്ഷ്മജീവികളും മറ്റും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. മഞ്ഞ് പരിധിയില്‍ കൂടുതല്‍ ഉരുകിയാല്‍ ഇവ പുറത്തെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല മഹാമാരികള്‍ക്കും വഴി തെളിയിക്കും.