കേരളത്തിലെ എല്ലാ കോളേജുകളിലെയും പൂർവ വിദ്യാർത്ഥികളെ ഒന്നിപ്പിച്ച് ഒരു പൂർവ വിദ്യാർത്ഥി സംഘടന- കാക്ക്!

കേരളത്തിലെ എല്ലാ കോളേജുകളിലെയും പൂർവ വിദ്യാർത്ഥികളെ ഒന്നിപ്പിച്ച് ഒരു  പൂർവ വിദ്യാർത്ഥി സംഘടന- കാക്ക്!
തിരുവനന്തപുരം: കേരളത്തിലെ എല്ലാ കോളേജുകളിലെയും പൂർവ വിദ്യാർത്ഥികളെ ഒന്നിപ്പിച്ച് ഒരു പൂർവ വിദ്യാർത്ഥി സംഘടന-കോളേജ് ആലുമ്നി അസോസിയേഷൻ ഓഫ് കേരള (കാക്ക് ) രൂപീകരിച്ചു.
പ്രീഡിഗ്രി മുതൽ ഗവേഷണ കോഴ്സുകൾക്കു വരെ കേരളത്തിലെ സ്വകാര്യ, പ്രൊഫഷണൽ,  കോളേജുകൾ ഉൾപ്പെടെ കേരളത്തിലെ കോളേജുകളിൽ  പഠിച്ച എല്ലാവർക്കും അംഗങ്ങളാകാൻ കഴിയുന്ന സംഘടനയാണ് കാക്. കോളേജ് ആലുമ്നി അസോസിയേഷനുകളുടെ പ്രതിനിധികളായിരിക്കും അംഗങ്ങൾ.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും പിന്തുണ നൽകുന്നതിനും പൂർവ വിദ്യാർത്ഥികൾക്കു പുതിയ ക്യാമ്പസുകളുമായി സംവദിക്കാൻ  അവസരമൊരുക്കുന്നതിനും കോളേജ് ആലുമ്നി  അസോസിയേഷൻ ഓഫ് കേരള തുടക്കം കുറിക്കും. കേരളത്തിലെ എല്ലാ കോളേജുകളിലെയും പൂർവ വിദ്യാർത്ഥികളെ ഒന്നിപ്പിക്കുന്ന ഒരു പൂർവ വിദ്യാർത്ഥി സംഘടന ആദ്യമായാണ് രൂപീകരിക്കപ്പെടുന്നത്. 2024 മെയ് രണ്ടാം വാരം  ഉദ്ഘാടനം നടക്കും. മുൻ എം എൽ എ കെ.സുരേഷ് കുറുപ്പ് ആണ് പ്രസിഡന്റ്. ലാലു ജോസഫ് മാനേജിംഗ് ട്രസ്റ്റി ആയിരിക്കും.
 
എബി ജോർജാണ് ജനറൽ സെക്രട്ടറി. ഉപദേശക സമിതിയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ എന്നിവരും പന്തളം സുധാകരൻ, ഷിബു ബേബി ജോൺ, സി പി ജോൺ, എം എസ് കുമാർ ,   മോഹൻ കുന്നുമ്മേൽ , വൈസ് ചാൻസിലർ ( ആരോഗ്യം - കേരള സർവകലാശാലകൾ) സുരേഷ് കുമാർ ജി. ( സിനിമ), മുൻ ഡിജിപി അനന്തകൃഷ്ണൻ , മുൻ ഐ ജി എസ് ഗോപിനാഥ് എന്നിവരും വർക്കിംഗ് പ്രസിഡന്റായി ആനീ ജേക്കബും വൈസ് പ്രസിഡന്റുമാരായി  പ്രിയദാസ് ജി മംഗലത്ത് സാബു ചെറിയാൻ, അനിൽ ശങ്കർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 
സെക്രട്ടറിമാരായി പോൾ മണലിൽ, ഇ എം രാധ, ബൈജു ചന്ദ്രൻ, സിറാജ് ഷാ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രഭാവർമ്മ, ഡോ.എസ്. എസ്. ലാൽ, അഡ്വ. സുനിൽ ജേക്കബ് ജോസ്, അലക്സ് വള്ളക്കാലിൽ, ശിവജി ജഗന്നാഥ്, കെ.എം ഫ്രാൻസിസ്, മാർക്കോസ് എബ്രഹാം, വി വി വിനോദ് കുമാർ എന്നിവരും ട്രഷററായി ഷിബു അപ്പുക്കുട്ടനും തെരഞ്ഞെടുക്കപ്പെട്ടു.