വനിതാ സാരഥ്യം:  കോഴിക്കോട്ടെ ക്വീൻസ് വിൻഡ്സർ കാസിൽ പ്രവർത്തനം  പുത്തൻ ഉയരങ്ങളിലേക്ക്  

വനിതാ സാരഥ്യം:  കോഴിക്കോട്ടെ ക്വീൻസ് വിൻഡ്സർ കാസിൽ പ്രവർത്തനം  പുത്തൻ ഉയരങ്ങളിലേക്ക്  

വേണു നാഥൻ


വനിതാ സാരഥികളുടെ നേതൃത്വം കൊണ്ട് ശ്രദ്ധേയമാവുകയാണ് കോഴിക്കോട്ടെ ക്വീൻസ് വിൻഡ്സർ കാസിലിന്റെ ഭരണ വഴികൾ .  വരുന്ന  ഒരു വർഷം ക്വീൻസ് വിൻഡ്സർ കാസിൽ അപ്പാർട്ട്മെന്റ് ഓണെഴ്‌സ്  അസോസിയേഷന്റെ ഭരണം നിയന്ത്രിക്കുന്നത് വനിതകൾ ആയിരിക്കും.

ഇക്കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ അസോസിയേഷൻ അംഗങ്ങൾ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ അടക്കം വനിതകൾ മാത്രമുള്ള  9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു . വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരാണ് ഇവരെല്ലാം.
 പ്രസിഡന്റ്‌  ഫൗസിയ. പി , സെക്രട്ടറി വത്സ വേണുനാഥൻ , ട്രഷറർ മിനി ബ്രിജേഷ് എന്നിവർക്കൊപ്പം
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സതി ബാലശങ്കർ, രോഷ്നി എബ്രഹാം, ശ്രീലത ബാബു, ജൂബി ജോസ്, ആഷ ജോയ്, സ്മിത സോമകുമാർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന അപ്പാർട്ട്മെന്റിൽ പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന കമ്മിറ്റി വരുന്നത് ആദ്യമായിട്ടാണ്.

വനിതാ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി ഇങ്ങനെ ഒരു തീരുമാനം എടുത്ത അസോസിയേഷൻ അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്ന്  മുൻ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷന്റെ ഭരണ നിർവഹണം സ്ത്രീകളിലൂടെ കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആവുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ  പങ്കുവെച്ചു .