കാലാവസ്ഥ ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്

കാലാവസ്ഥ ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്

ന്യൂഡല്‍ഹി: കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യുഎഇയിലെത്തുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പോകുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച വൈകീട്ടോടെ മടങ്ങിവരുമെന്നാണ് വിവരം.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ അറബ് നേതാക്കളുമായി ചര്‍ച്ച നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം അധികാരമേറ്റതിന് ശേഷം, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആറാമത്തെ യുഎഇ സന്ദര്‍ശനമാണിത്.