കലാസാഗർ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു

കഥകളിയുടെ സമസ്ത മേഖലകളിലും അറിവ് നേടി അരങ്ങു നിറഞ്ഞുനിന്ന് കഥകളിയുടെ മേളത്തിന്റെ പുത്തൻ ശൈലീവല്ക്കരണം അടയാളപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയിൽ കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു. മെയ് 28ന് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ നൂറ്റിയൊന്നാം ജന്മദിനം ആണ്.
കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി എന്നീ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരമാർക്കു പുറമെ ഈ വര്ഷം ഒരു കലാനിരൂപകനെയും പുരസ്‌കാരം നൽകി ആദരിക്കുന്നതായിരിക്കും. കലാകാരൻമാർ കേരളത്തിൽ സ്ഥിര താമസമാക്കിയവരായിരിക്കണം. ഏപ്രിൽ 28നു മുൻപായി നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണുർ 679523 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. മെയ് 28ന് വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വെച്ച് നടത്തുന്ന ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പരിപാടിയോടനുബന്ധിച്ചു പുരസ്‌കാരങ്ങൾ സമര്‍പ്പിക്കും.
വിവരങ്ങൾക്ക് ; രാജൻ പൊതുവാൾ ,സെക്രട്ടറി
8129669995