ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു
![ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു](https://worldmalayaleevoice.com/uploads/images/202405/image_870x_6658bdd15699f.jpg)
ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ അജ്ഞാതന്റെ വെടിവയ്പ്പ്. കൊച്ചി ഗോതുരത്ത് സ്വദേശിനിയായ 10 വയസുകാരി ലിസ മരിയക്ക് ആണ് വെടിയേറ്റത്. മാതാപിതാക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു വെടിയേറ്റത്.
ലിസ മരിയയും അച്ഛനും അമ്മയും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിച്ചുവരികയാണ്. ലണ്ടനിലെ തന്നെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയപ്പോഴായിരുന്നു സംഭവം. ലിസ മരിയയ്ക്ക് പുറമേ മറ്റ് 2 കുട്ടികൾക്കു കൂടി വെടിയേറ്റിട്ടുണ്ട്.