കിളിമാനൂർ രാജവംശവും രാജാ രവിവർമയും: കെ. പ്രേമചന്ദ്രൻ നായർ, കടക്കാവൂർ

കിളിമാനൂർ രാജവംശവും രാജാ രവിവർമയും: കെ. പ്രേമചന്ദ്രൻ നായർ, കടക്കാവൂർ

ലസ്ഥാന നഗരിയായ തിരുവനന്തപുരത്തു നിന്നും വടക്കോട്ടു ഏകദേശം 40km പിന്നിട്ടാൽ കിളിമാനൂരിലെത്താം. രണ്ടര പതിറ്റാണ്ടു മുൻപ് വരെ കിളിമാനൂർ വനപ്രദേശമായിരുന്നു ഇവിടെ കിളികളും മാനുകളും യഥേഷ്ടം വിഹരിച്ചിരുന്നു. അതായതു കിളിയും മാനും ഉള്ള ഊരായിരുന്നുവത്രെ കിളിമാനൂർ. 

  ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഈ പ്രദേശത്തു നിത്യഹരിതമായി കിളിമാനൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നു. ഈ കൊട്ടാരത്തിലാണ് കലയുടെ രാജകുമാരൻ ലോകപ്രശക്ത ചിത്രകാരൻ രാജാരവിവര്മ ജനിച്ചത്.   

1880-ൽ വടക്കൻ കേരളത്തിലെ പരപ്പനാട്ട് രാജവംശത്തിൽ നിന്നു ഉമയമ്മറാണി രണ്ടു കുട്ടികളെ ദത്തെടുത്തു. ഉണ്ണി കേരളവര്മയും സഹോദരിയും. കൊച്ചുകോയിക്കൽ എന്ന പേരിൽ ഒരു കൊട്ടാരം ഉമയമ്മറാണി അവർക്കു പണിയിച്ചു കൊടുത്തു. ആ പെൺകുട്ടിയുടെ പിതാവായ ഇത്തമ്മർ തമ്പുരാന്റെ അനന്തിരവൻ രാഘവ വർമ ആ പെൺകുട്ടിയെ വിവാഹം ചെയ്തു. അദ്ദേഹത്തിൻെറ മകനാണ് മാർത്താണ്ഡവർമ. വിദേശികൾക്കെതിരെ മാർത്താണ്ഡവർമയെ വകവരുത്താൻ നടന്ന എട്ടു വീട്ടരേയും സഹായികളെയും നശിപ്പിക്കാൻ കിളിമാനൂർ കൊട്ടാരക്കാർ പ്രധാന പങ്കു വഹിച്ചു. കുട്ടിയായിരുന്ന ധർമ്മരാജാവിനെയും മാതാവിനെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് കിളിമാനൂരിൽ രാജാരവിവര്മ ചരമം പ്രാപിച്ചത്. ആറ്റിങ്ങലിനടുത്തു വെച്ചായിരുന്നു ആ സംഭവം. രവിവർമ്മയുടെ ജീവത്യാഗം ഇല്ലായിരുന്നെങ്കിൽ തിരുവിതാംകൂറിന്റെ ചരിത്രം തന്നെ മാറുമായിരുന്നു.          

കൊല്ലവർഷം 1903- ഇൽ മാർത്താണ്ഡവര്മയെയും വേണാടിനെയും തകർക്കാൻ 1742--ൽ കൊല്ലത്തു നിന്നും ഡച്ചുകാരും കായംകുളം രാജാവും കിളിമാനൂരേക്കു പടയോട്ടം നടത്തി. അന്നത്തെ വേണാടിന്റെ ശക്തികേന്ദ്രമായ കിളിമാനൂരിനെ തകർക്കാൻ വേണ്ടിയായിയുന്നു. കിളിമാനൂരിന്റെ നാനാഭാഗത്തുമുള്ള നായർ പടയാളികളെ ഒത്തു കൂട്ടി കിളിമാനൂർ കൊട്ടാരത്തിലെ കേരളവർമ ഡച്ചുസേനയോടു ഏറ്റുമുട്ടി. ഭാരതത്തിൽ ഒരു സൈന്യം ഒരു പാശ്ചാത്യസേനയെ പരാജയപ്പെടുത്തുന്നത് ആദ്യ സംഭവമായിരുന്നു. അതിനിടെ ഡച്ചുകാരുടെ പീരങ്കി പ്രയോഗത്തിൽ കിളിമാനൂർ കൊട്ടാരം പാടെ തകർന്നു. 1809- ഇൽ തലകുളത്തു വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം വേലുത്തമ്പി തന്റെ ഉടവാൾ, കിളിമാനൂർ കൊട്ടാരത്തിലെത്തി അണിമംഗലം നമ്പൂതിരിയെ ഏല്പിച്ചു. ഈ ഉടവാൾ തിരക്കി ബ്രിട്ടീഷ് പട്ടാളം തിരുവിതാംകൂർ അരിച്ചുപെറുക്കിയെന്നആണ് ചരിത്രം. അഥവാ ഉടവാൾ കൊട്ടാരത്തിലുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ കൊട്ടാരം അവർ നശിപ്പിക്കുമായിരുന്നു. 150വർഷം ഉടവാൾ കിളിമാനൂർ കൊട്ടാരത്തിൽ സൂക്ഷിച്ചു. ഒടുവിൽ കൊട്ടാരം അധികൃതർ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്‌ dr. രാജേന്ദ്രപ്രസാദിന് കൈമാറി. അതു 1957--ഇൽ ആയിരുന്നു. ഇന്ന് ആ ഉടവാൾ ഡൽഹി നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.             

   രാജ രവി  വർമ : ലോക പ്രശസ്ത ചിത്രകാരൻ രാജാരവിവര്മ ജനിച്ചതും വളർന്നതും ഈ കൊട്ടാരത്തിലാണ് അദേഹത്തിന്റെ ജന്മദിനം ഏപ്രിൽ 29-നാണ് . 1906-ഒക്ടോബർ  2-നാണ്  ചരിത്ര പുരുഷന്റെ വിടവാങ്ങൽ. അമ്മാവനായ രാജരാജവര്മയും അനുജത്തി മംഗലഭായിയും ചിത്രകലയിൽ പ്രാവീണ്യം നേടിയിരുന്നു. രാജരാജവർമ്മ രചിച്ച 'ആ TOUR  IN UPPER INDIA'എന്ന ഗ്രന്ഥം യാത്രകളിലൂടെ നേടിയ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അറിവും പുരാണേതിഹാസവും ജ്ഞാനവും ചിത്രരചനക്കു സഹായമേകി. 1904--ഇൽ ബ്രിട്ടീഷ് ഗവണ്മെന്റ് 'കൈസർ എ ഹിന്ദ്‌ 'എന്ന ബഹുമതി നൽകി ആദരിച്ചു. രാജാരവിവര്മ 1866-ഇൽ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ പൂരുട്ടാതി തിരുനാൾ തമ്പുരാട്ടിയെ വിവാഹം കഴിച്ചു. 1873-- ഇൽ മദ്രാസിൽ നടന്ന ചിത്രപ്രദര്ശനത്തിൽ "മുല്ലപ്പൂവ് ചൂടിയ നായർ വനിത "അവാർഡ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഗവർണറുടെ സ്വർണ മെഡൽ നേടി. മാതാവ് :ഉമാമ്പ ഭായി തമ്പുരാട്ടി, പിതാവ് :ഏഴുമാവിൽ നീലകണ്ഠൻ ഭട്ടത്തിരിപ്പാട്. ഇവരുടെ സീമന്ത പുത്രനായി 1848-ഏപ്രിൽ 29നു പൂരുട്ടാതി നക്ഷത്രത്തിൽ രാജാരവിവര്മ ജനിച്ചു. കഥകളി അഭ്യാസത്തിലും ചെണ്ടകൊട്ടിലും കഥകളി പാരായണത്തിലും കർണ്ണാടക സംഗീതത്തിലുമൊക്കെ പാടവം തെളിയിച്ച രവിവര്മയെന്ന ബാലൻ ചിത്ര രചന ഒരു പാടവമായി കാണുകയായിയുന്നു. അദേഹത്തിന്റെ 'കേരള ദേശീയത 'ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. നൂറുനൂറു പുഷ്പങ്ങൾ അദേഹത്തിന്റെ സ്മരണക്കായി നമുക്ക് സമർപ്പിക്കാം...... പോയകാലത്തെ ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ടു തലയെടുപ്പോടെ ഇന്നും നിത്യഹരിതമായി നിൽക്കുകയാണ് ഈ കൊട്ടാര സമുച്ചയം. സ്വദേശികളും വിദേശികളുമുൾപ്പെടെ ധാരാളം സന്ദര്ശകര് ഇവിടെ എത്താറുണ്ട്.      

 പ്രശസ്തമായ രവി വർമ ചിത്രങ്ങൾ :  

ശകുന്തളാ ജനനം, തമിൾ മഹിളയുടെ സംഗീതാലാപം, സരസ്വതി, ശകുന്തളയുടെ പ്രേമലേഖനം, മഹാലക്ഷ്മി, ഹംസവും ദമയന്തിയും, നിലാവത്തുഇരിക്കുന്നരസുന്ദരി, ഹിയർ കം പപ്പാ, തുടങ്ങി പിന്നെ വിശ്വാമിത്രനും മേനകയും, ശ്രീരാമപട്ടാഭിഷേകം. 

രവിവര്മചിത്രങ്ങൾക്കു ലക്ഷങ്ങളുടെ വിലയുണ്ട്.ചരിത്രത്തിന്റെ ഏടുകളിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള കിളിമാനൂർ കൊട്ടാരത്തിന്റെ ഭിത്തികളിൽ കൗമാരകാലത്തു രവിവർമ കരികൊണ്ടു വരച്ച ചിത്രങ്ങൾ ചുമരുകളിൽ ഇന്നും കാണാൻ കഴിയും....... !      

കെ. പ്രേമചന്ദ്രൻ നായർ, കടക്കാവൂർ