ലോക സുന്ദരി പട്ടം ക്രിസ്റ്റീന ഫിസ്കോവയ്ക്ക്

ലോക സുന്ദരി പട്ടം ക്രിസ്റ്റീന ഫിസ്കോവയ്ക്ക്

മുംബൈ: 71ാം ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവയ്ക്ക്. ലെബനന്‍റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പ്. ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് എട്ടിൽ എത്തിയെങ്കിലും അവസാന നാലിൽ ഇടം പിടിക്കാൻ സാധിച്ചില്ല. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് ജേതാവ് കരോലിന ബിയലാസ്ക ക്രിസ്റ്റീനയ്ക്ക് കിരീടം ചാർത്തി.

28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോക സൗന്ദര്യ മത്സരത്തിനു ഇന്ത്യ വേദിയായത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ. 112 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മത്സരിച്ചത്. 12 അം​ഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്.