കവിയരങ്ങിന്റെ കവിസമ്മേളനം

കവിയരങ്ങിന്റെ കവിസമ്മേളനം

കോട്ടയം കവിയരങ്ങിന്റെ ഡിസംബർ മാസ കവിസമ്മേളനം കോടിമതസർവീസ് സഹരകണ ബാങ്ക് ഓഡിറ്റോറിയത്തിൽ എം. കെ. നാരായണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. കവിസമ്മേളനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രെട്ടറിയും, എഴുത്തുകാരനുമായ  ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. മലയാള കവിതയെക്കുറിച്ചുള്ള പ്രഭാഷണം ശ്രദ്ധേയമായിരുന്നു.

 പ്രശസ്ത എഴുത്തുകാരി പി. വത്സലയേയും, കോട്ടയത്തിന്റെ കവി ചെല്ലമ്മ ആതിരമ്പുഴയെയും, എഴുത്തുകാരിയും കവിയും വനിതാ സാഹിതിസംസ്ഥാന സമിതി അംഗം ഏലിയാമ്മ കോര അനുസ്മരിച്ചു. കോടിമത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ടി ശശികുമാർ ആശംസകൾ നേർന്നു,കലാ സാംസ്കാരിക വിദ്യാഭ്യാസമേഖല യിൽ മികച്ചപ്രവർത്തനം നടത്തുന്ന ടി ശശികുമാർ,  ലിൻസി വിൻസെന്റ്എന്നിവരെയും കവിയരങ്ങിന്റെ കുട്ടിപ്പാട്ടുകാരായ, നിരഞ്ജനശ്രീരാജ്, തീർത്ഥ അനൂപ്, പാർവണ അനൂപ്, ഗായത്രി കൃഷ്ണ എന്നിവരെയും സ്നേഹോപഹാരം നൽകി ആദരിച്ചു.

തുടർന്ന് നടന്ന കവിയരങ്ങിൽ,ഹരിയേറ്റുമാനൂർ, പ്രസന്ന നായർ, മിനി സുരേഷ്, സുരേന്ദ്രൻ ഏ. സി. ശുഭ സന്തോഷ്‌, നീതു ശ്രീരാജ്, രജനീഷ് വൈക്കത്തുകാരൻ, ലിതിൻ തമ്പി. എന്നിവർ കവിതകളാലപിച്ചു. മിനി സുരേഷ് സ്വാഗതവും, സുകു പി. ഗോവിന്ദ് നന്ദിയും പറഞ്ഞു,

 കവിസമ്മേളനത്തിനുശേഷം കോട്ടയം നാദം മ്യൂസിക് ക്ലബ്‌സംഗീത നിശ അവതരിപ്പിച്ചു.