അരുന്ധതി റോയ്ക്ക് പെൻ പിന്റര്‍ പുരസ്കാരം
![അരുന്ധതി റോയ്ക്ക് പെൻ പിന്റര്‍ പുരസ്കാരം](https://worldmalayaleevoice.com/uploads/images/202406/image_870x_667d5d83aa3bb.jpg)
വിശ്വപ്രസിദ്ധ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്ക്ക് പെൻ പിന്റർ പുരസ്കാരം. പാരിസ്ഥിതിക തകർച്ച മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു.
ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയിക്ക് പുരസ്കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്റര്‍ പുരസ്കാരം നല്‍കിവരുന്നത്. ഇംഗ്ലീഷ് പെന്‍ 2009-ലാണ് പുരസ്കാരം സ്ഥാപിച്ചത്. ഇംഗ്ലീഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന് ഖാലിദ് അബ്ദല്ല, എഴുത്തുകാരന് റോജര്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍. അരുന്ധതി റോയ് അനീതിയുടെ അടിയന്തിരമായ കഥകള്‍ വിവേകത്തോടെയും സൗന്ദര്യത്തോടെയും പറയുന്നുവെന്ന് ജൂറി അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക് ചൂണ്ടിക്കാട്ടി.