പരിസ്ഥിതിദിനം : കവിത , Mary Alex (മണിയ )

പരിസ്ഥിതിദിനം : കവിത , Mary Alex (മണിയ )
പത്തു വാഴ വച്ചാൽ 
പത്തു മാസം കൊണ്ടു 
പത്തു കുല ലഭിക്കും.
പത്തു തൈ നട്ടാലോ 
പത്തു വർഷമെങ്കിലും 
പോകും കായ്ഫലത്തിനായ് 
പതിന്മടങ്ങു ലഭ്യമെന്നാശ്വാസം.
പറമ്പു നിറയെ വൃക്ഷങ്ങളായാൽ 
പച്ചിലക്കാടായി,ഫലസമൃദ്ധിയും 
പണം വാരാം ഫലങ്ങളിൽ നിന്നും 
പാഴ് തടിയും ഉൾക്കാമ്പുള്ളതും 
പണം തരും പരിപാലിക്കുകിൽ.
പകൽകിനാവ് കാണാതെ  
പറമ്പിലേക്കിറങ്ങൂ സഖേ!
പരിസ്ഥിതിദിനമല്ലേ!സമയം 
പാഴാക്കരുതാരും മണ്ണിൽ  
പണിയെടുക്കൂ,തയ്കൾ നടൂ 
പ്ലാവും മാവും തെങ്ങും വാഴയും 
പാവൽ,കോവൽ, കപ്പ, കാപ്പി,
പടവലം, ചേമ്പ് , ചേന,കാച്ചിൽ
പറമ്പു ലേശവും പാഴാക്കിടാതെ 
പലവിധ വിളകൾ,നിറയട്ടെ നെല്ല് 
പത്തായത്തിൽ.അങ്ങനെ നാം 
പരിസ്ഥിതി ദിനം ഘോഷമാക്കൂ.
5 - 6 - 24