കോട്ടയം കവിയരങ്ങിന്റെ  ഓണാഘോഷം 2023

കോട്ടയം കവിയരങ്ങിന്റെ  ഓണാഘോഷം 2023


കോട്ടയം കവിയരങ്ങിന്റെ ആദ്യ ഓണാഘോഷം, കോടിമത സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ  നടത്തി. കോർഡിനേറ്റർ ബേബി പാറക്കടവൻ പതാക ഉയർത്തി. രക്ഷാധികാരി  എം കെ നാരായണൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ എം. ജി. ബാബുജി തിരിതെളിയിച് ഉദ്ഘാടനം നിർവഹിച്ചു . ഡോക്ടർ മൂഞ്ഞിനാട് പദ്മ കുമാർ ഓണ സന്ദേശംനൽകി.

കൊട്ടാരത്തിൽ ശങ്കുണ്ണി ട്രസ്റ്റ് സെക്രെട്ടറി വി ശശിധരശർമ്മ, ഉമാരാജ് മേനോൻ, ഇ. പി. സിബി (സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ് കോട്ടയം) വനിതാസാഹിതി സംസ്ഥാന സമിതിഅംഗം ഏലിയാമ്മ കോര എന്നിവർ സംസാരിച്ചു.

കലാമത്സര വീജയികൾക്കുള്ള സമ്മാനം, മൂഞ്ഞിനാട് പദ്മ കുമാർ,  എം. കെ. നാരായണൻകുട്ടി എന്നിവർ നൽകി. കവി തിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്മരണാർത്ഥം നടത്തിയ ദ്രുത കവിതാ രചനാ മത്സരത്തിൽ  രജനീഷ് വൈക്കത്തുകാരൻ, സുരേന്ദ്രൻ ഏ. സി.,  സിന്ധു കെ നായർ, എന്നിവർ വിജയികളായി. വിജയികളായവർക്ക് കെ. എസ്. ട്രസ്റ്റ് സെക്രെട്ടറി  വി.ശശിധര ശർമ്മ, ഐതിഹ്യ മാലയും മോമെന്റൊയും ഉപഹാരം നൽകി.

തുടർന്ന് ബേബി പാറക്കടവന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ നാടൻപാട്ട് അരങ്ങേറി. 


ചടങ്ങിന് ആഷ്മിബിനു സ്വാഗതവും സുകു പി. ഗോവിന്ദ്നന്ദിയും പറഞ്ഞു.  ഓണാഘോഷത്തിന്   അജികുമാർ നാരായണൻ, മോഹൻദാസ് മുട്ടമ്പലം, രജനീഷ് വൈക്കത്തുകാരൻ,ആഷ്മിബിനു, ആഭാ ഷാജി, അശ്വതി അനൂപ്, സുകു. പി. ഗോവിന്ദ്, എം കെ നാരായണൻകുട്ടി, ബേബി പാറക്കടവൻ, എന്നിവർ നേതൃത്വം നൽകി.