ഫ്രഞ്ച് ഓപ്പണില്‍ ചരിത്രം കുറിച്ച്‌ സ്പെയിൻ താരം കാർലോസ് അൽകാരസ്

ഫ്രഞ്ച് ഓപ്പണില്‍ ചരിത്രം കുറിച്ച്‌ സ്പെയിൻ താരം   കാർലോസ് അൽകാരസ്

ഫ്രഞ്ച് ഓപ്പണില്‍ ചരിത്രം കുറിച്ച്‌ സ്പെയിൻ താരം കാർലോസ് അല്‍കാരസ്. ജ‍ർമ്മൻകാരനായ അലക്സാണ്ടർ സ്വരേവിനെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ടു.

സ്പെയിൻ താരത്തിന്റെ മൂന്നാം ഗ്രാൻഡ് സ്ലാമാണിത്. പുരുഷ സിംഗിള്‍സ് ഫൈനില്‍ അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം.

ഒരു ഘട്ടത്തില്‍ രണ്ടു വീതം സെറ്റുകള്‍ നേടി ഇരുവരും സമനില പാലിച്ചിരുന്നു.സ്‌കോര്‍: 6-3, 2-6, 5-7, 6-1, 6-2.ആദ്യ സെറ്റില്‍ ആധിപത്യം പുലർത്തിയ അല്‍കാരസ് രണ്ടാം സെറ്റില്‍ നിഷ്പ്രഭനാകുന്നതാണ് കണ്ടത്. എന്നാല്‍ മൂന്നാം സെറ്റില്‍ അല്‍കാരസ് തിരിച്ചു വന്നെങ്കിലും സ്വരേവിന്റെ വെല്ലുവിളി മറികടക്കാനായില്ല.

നാലാം സെറ്റില്‍ കളം നിറഞ്ഞ് എതിരാളിയുടെ ദൗർബല്യം ബലമാക്കിയ അല്‍കാരസ് നാലാം സെറ്റ് നേടി മത്സരം സമനിലയിലാക്കി. അഞ്ചാം സെറ്റിലും ആധിപത്യം തുടർന്നതോടെ ജയവും കിരീടവും സ്വന്തമാക്കുകയായിരുന്നു. 2022-ല്‍ യുഎസ് ഓപ്പണും 2023-ല്‍ വിംബിള്‍ഡണും നേടിയ അല്‍കാരസ് 21-ാം വയസിലാണ് ഫ്രഞ്ച് ഓപ്പണും നേടുന്നത്