കോട്ടയം കവിയരങ്ങ്

കോട്ടയം കവിയരങ്ങ്
        
കോട്ടയംകവിയരങ്ങിന്റെ ജനുവരിമാസ കവി സമ്മേളനവും, മഹാകവി കുമാരനാശാൻഅനുസ്മരണവും 28/01/2024ഞായറാഴ്ച 2.30പി.എം ന്, രക്ഷാധികാരി എം.കെ നാരായണൻകുട്ടിയുടെഅധ്യക്ഷതയിൽ, മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രെറിയിൽ ചേർന്നു .കവിസമ്മേളനം ഡോക്ടർ എം. ജി. ബാബുജി ഉദ്ഘാടനം ചെയ്തു,കുമാരനാശാന്റെ കവിതകളെക്കുറിച്ചും സാമൂഹിക അസമത്വത്തിനെതിരെ കവിതയിലൂടെ കുമാരനാശാൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഉത്ഘാടകൻസവിസ്തരം പ്രതിപാദിച്ചു. ആശാൻ കവിതകളിൽ, ഇനിയും പഠനമാവശ്യമാണെന്നും, ബാബുജിസാർ സൂചിപ്പിച്ചു. 

ലൈബ്രെറി വൈസ് പ്രസിഡന്റ്‌,സിബികെ വർക്കി,സെക്രെട്ടറി ശ്യാകുമാർ കെ. എസ്., അഡ്വക്കേറ്റ് അമ്പരീഷ് ജി. വാസു, കവിയരങ്ങ് ഉപദേശക സമിതി അംഗം   ഏലിയാമ്മ കോര, ജയമോൾ വർഗീസ്, മിനി സുരേഷ്, സിന്ധു കെ നായർ, ഹരിയേറ്റുമാനൂർ,എന്നിവർ മഹാകവിയെ അനുസ്മരിച്ചുസംസാരിച്ചു.
തുടർന്ന് നടന്ന കവിയരങ്ങിൽ ഏലിയാമ്മ കോര മോഡറേറ്റർ ആയിരുന്നു.

  ജി രമണി അമ്മാൾ, ബഷീർ സംക്രാന്തി,  ജയമോൾ വർഗീസ്, ശ്രീമതി മിനി സുരേഷ്,  കെ. എം. ഭൂവനേശ്വരി അമ്മ, ഹരിയേറ്റുമാനൂർ എന്നിവരും വിദ്യാർത്ഥികളായ എസ് സൂര്യജിത്ത്, ദേവദത്ത്, ആരുഷി എന്നിവരും കവിതകൾ ആലപിച്ചു. സ്കൂൾ കലോത്സവവിജയികളായ നക്ഷത്ര സുമോദ്, കൃഷ്ണപ്രഭ, ഗംഗാ വിമൽ,സിബിസൺ ഗോഡ്സെന്റ്പീറ്റർ, അഭിനവ് എ.നായർ, ആനറ്റ്സൂസൻ, ആതിര പ്രദീപ്, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ, മാപ്പിളപ്പാട്ടു, ഒപ്പനഎന്നിവയിൽ3A ഗ്രേഡ് നേടിയ കോട്ടയം ജില്ലയുടെ അഭിമാനംആയി മാറിയ കുമാരി അപർണ രാജേഷ്, മികച്ച ഗ്രന്ഥശാല പ്രവർത്തനത്തിനു ജില്ലാ ലൈബ്രെറി കൗൺസിൽ ആദരിച്ച കോട്ടയം കവിയരങ്ങ് മെമ്പർ  കെ. എം. ഭൂവനേശ്വരി അമ്മ എന്നിവർക്ക്ഡോ ക്ടർ എം ജി. ബാബുജി, ജോൺസൺ കീപ്പള്ളി, ഏലിയാമ്മ കോര,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ഷീജ അനിൽ എന്നിവർ കോട്ടയം കവിയരങ്ങിന്റെ ആദരവ് നൽകി.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോക്ടർ എം. ജി. ബാബുജി മഹാകവി കുമാരനാശാൻ അനുസ്മരണം നടത്തി.

കോടിമത നാദം മ്യൂസിക് ക്ലബ്ബിന്റെ ഗാന സന്ധ്യചടങ്ങിന് മാറ്റുകൂട്ടി. മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിക്ക് കോട്ടയം കവിയരങ്ങ്അംഗങ്ങളായ അഡ്വക്കേറ്റ് അമ്പരീഷ് ജി വാസു, മിനി സുരേഷ്, ജയമോൾ വർഗീസ് എന്നിവർ തങ്ങളുടെപുസ്തകം കൈമാറി.

 

കോട്ടയം കവിയരങ്ങ്ചീഫ് കോർഡിനേറ്റർ ബേബിപാറക്കടവൻ സ്വാഗതവും, കോർഡിനേറ്റർ സുകു പി ഗോവിന്ദ് നന്ദിയും പറഞ്ഞു.