കുരുന്ന് വേട്ടകൾ തുടരാതിരിക്കട്ടെ

കുരുന്ന് വേട്ടകൾ തുടരാതിരിക്കട്ടെ
എം.തങ്കച്ചൻ ജോസഫ് 
ലുവയിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട ബീഹാർ സ്വാദേശിനിയായ പെൺ  കുരുന്നിന്റെ സംഭവം കേരളത്തിന്റെ മനസാഷിയെ ഞെട്ടിക്കുന്നതാണ്.
ഈ സംഭവത്തിന്റെ നിജസ്ഥിതിയേയും അതിലെ പ്രതിയെയും .
മണിക്കൂറുകൾക്കകം കണ്ടുപിടിക്കാൻ പൊലീസിനായത് പ്രത്യേകഅഭിനന്ദനാർഹമാണ്.
ഇത്തരം ദാരുണ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇരയുടെ ഒരു ഫോട്ടോയിട്ട് ഒരു അനുശോചനമോ,ആദരാഞ്ജലിയോ അർപ്പിച്ചത് കൊണ്ടു മാത്രമായില്ല. ഇതുപോലുള്ള അതിദാരുണ സംഭവങ്ങൾ നാട്ടിൽ വീണ്ടും ഉണ്ടാകാതിരിക്കുന്നതിനെപ്പറ്റിയും.അതിന്റെ കാര്യകാരണങ്ങളെപ്പറ്റിയും നമ്മൾ ചിന്തിക്കേണ്ടതുണ്ട്,ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ആരാണ് ഇത്തരം കൊടും ക്രിമിനൽസിനെ ഇവിടേക്ക് കടത്തി വിടുന്നത്?  ഇവിടെത്തെ ചില മലയാളികളായ ദല്ലാൾമാർ തന്നെ.നമ്മുടെ നിയമപാലകരും ഭരണ സംവിധാനങ്ങളും ആദ്യം ശ്രദ്ധിക്കേണ്ടത് ഇവിടെയാണ്. ഇവിടേക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പശ്ചാത്തലവും മതിയായ രേഖകളുടെ കർശ്ശന പരിശോധനകളും നടത്തിയതിന് ശേഷം മാത്രം ഇവരെ ഇവിടേക്ക് കടത്തി വിടാനുള്ള അനുമതി കൊടുക്കുക.ഇത് പറയുവാൻ കാരണം,ഇവിടേക്ക് വരുന്ന ക്രിമിനൽസിന്റേത് മിക്കവാറും കൃത്രിമമായി തയ്യാർ ചെയ്ത ആധാർ കാർഡ് ആയിരിക്കും എന്നത് കൊണ്ടാണ്. അത്തരം കാർഡുകൾ ഇവർക്ക് നിർമ്മിച്ചു കൊടുക്കുന്ന ചില ലോബികൾ തന്നെ ഇതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
തൃശൂർ പുലികളിക്ക് മുതൽ രാഷ്ട്രീയപ്പാർട്ടികളുടെ സമരങ്ങൾ,ജാഥകൾ എന്നിവ തുടങ്ങി പുഴകളിൽ നിന്നും ബ്ളാക്ക് മണൽ വാരലും, മോഷണങ്ങൾ വരെയും ബംഗാളികളെയും അന്യ സംസ്ഥാനക്കാരെക്കൊണ്ടും നടത്തിച്ചു പണമുണ്ടാക്കുന്ന മലയാളികൾ ഉണ്ടെന്നു പറയപെടുന്നു. നാട്ടിലെ നിർമാണങ്ങൾക്കും, തൊഴിലുകൾക്കും തൊഴിലാളികളുടെ ലഭ്യതയിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽപ്പോലും പുറമെ നിന്നും വരുന്നവരെ കർശ്ശന പരിശോധനകളും നിരീക്ഷണങ്ങളും നടത്തേണ്ടത് ഇനിയും ഇത്തരം ഹീന കൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ അത്യാവശ്യമാണ്.
അന്യസംസ്ഥാനക്കാർ അധികരിച്ചിരിക്കുന്ന നമ്മുടെ പ്രദേശങ്ങളിൽ താമസിക്കുന്നവരെ നിരീക്ഷിക്കുവാനും അവരെ അറിഞ്ഞിരിക്കുവാനും ഓരോ വീട്ടുകാരും നാട്ടുകാരും ശ്രമിക്കേണ്ടതാണ്. നമ്മുടെ നാട്ടിലും ചുറ്റുവട്ടങ്ങളിലും താമസിക്കുന്നവർ ആരൊക്കെയാണ്,എന്തൊക്കെയാണ് എന്നറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സംശയം തോന്നുന്നവരെ പൊലീസിന് റിപ്പോർട്ട് ചെയ്യാനും  അലംഭാവം പാടില്ല.ഇത്തരം സംഭവങ്ങൾ ഉണ്ടായി കഴിഞ്ഞിട്ട് കുറച്ചു ദിവസം കൂടെക്കരയുകയും പിന്നെ മറന്നു കളയുകയും ചെയ്തിട്ട് ഒരു പ്രയോജനവും ഇല്ല.അതിനാൽ ഇവയുടെ കാര്യകാരണങ്ങൾ മനസ്സിലാക്കി ഉണർന്ന് പ്രവർത്തിക്കുവാനും മതിയായ മുൻകരുതലുകൾ എടുക്കുവാനും അധികാരികൾക്കും നമുക്കും കഴിയണം.
 കുരുന്ന് മോൾക്ക് ആദരാഞ്ജലികൾ