വേള്‍ഡ് മലയാളി കൗണ്‍സില്‍ ജിദ്ദ ചാപ്റ്ററിന് പുതു നേതൃത്വം

വേള്‍ഡ് മലയാളി കൗണ്‍സില്‍ ജിദ്ദ ചാപ്റ്ററിന് പുതു നേതൃത്വം

ജിദ്ദ: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജിദ്ദ ചാപ്റ്ററിന്റെ പുതു നേതൃത്വം ചുമതലയേറ്റു. 1995 ല്‍ നിലവില്‍ വന്ന കൗണ്‍സില്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വര്‍ക്കുള്ള മലയാളി സംഘടനകളിലൊന്നാണ്.


2024 ഉള്‍പ്പടെ രണ്ടു വര്‍ഷ പ്രവര്‍ത്തന കാലയളവില്‍ ജിദ്ദാ കൗണ്‍സിലിന്റെ നേതൃത്വത്തിലേക്ക് ഡോ. അബ്ദുള്ള മഞ്ചേരി (ഗ്ലോബല്‍ ഗുഡ് വില്‍ അംബാസഡര്‍), സലാഹ് കാരാടന്‍ (ചെയര്‍മാന്‍), ഡെന്‍സണ്‍ ചാക്കോ (പ്രസിഡന്റ്), മന്‍സൂര്‍ വയനാട് (ജനറല്‍ സെക്രട്ടറി), അന്‍വര്‍ (ട്രഷറര്‍), ഡോ. ഇന്ദു ചന്ദ്രശേഖര്‍ (വൈസ്‌ചെയര്‍ പേഴ്‌സണ്‍), ഷബീര്‍ സുബൈറുദ്ധീന്‍, ജിബു (വൈസ് ചെയര്‍മാന്‍മാര്‍), ജസ്സി നജീബ്, അംജദ്, ദിലീപ് റാവുത്തര്‍ (വൈസ് പ്രസിഡന്റുമാര്‍), സിജി മേരി (ജോ. സെക്രട്ടറി) എന്നിവരേയും വിവിധ പ്രവര്‍ത്തക സമിതികളുടെ നേതൃത്വത്തിലേക്ക് ഡോ. അസ്‌ലം (അക്കാദമിക് ഫോറം), ഡോ. ഹാരിസ്, ജ്യോതി കുമാര്‍ (മെഡിക്കല്‍ ഫോറം), മസൂദ് ബാലരാമപുരം, നൗഷാദ് പന്‍മന (എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറം), ജിജോ, സിദ്ദീഖ് ഒളവട്ടൂര്‍ (ബിസിനസ്സ് ഫോറം), റാഫി ബീമാപള്ളി, റിദ (സ്‌പോര്‍ട്‌സ് ഫോറം), നൗഷാദ് ചാത്തല്ലൂര്‍ (എ.ഐ ആന്റ് ഈവന്റ്‌സ്), ശിഹാബ് (ലിറ്റററി ഫോറം) കുബ്‌റ ലത്തീഫ്, ഷാമില അബ്ദുള്ള (വിമന്‍സ് ഫോറം), അനു, അനീര്‍ (യൂത്ത് ഫോറം), സമീര്‍ (എഞ്ചിനീയറിംഗ് ഫോറം), ഹാരിസ് കണ്ണൂര്‍, പ്രീത (ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം), പ്രിജിന്‍, താജ് മണ്ണാര്‍കാട്, നജീബ് (ഐ.ടി ഫോറം) ജോ മോന്‍ (ഫോട്ടോഗ്രഫി) എന്നിവരേയും തെരഞ്ഞെടുത്തു.

ഡോ. അബ്ദുല്ല മഞ്ചേരി അധ്യക്ഷത വഹിച്ചു. നേതൃനിരയിലേക്ക് തെരഞ്ഞെടുത്ത ഡബ്‌ളിയു എം സി - ടീം ജിദ്ദയ്ക്ക് എന്‍കംഫര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് കാപ്പുങ്ങല്‍ ആശംസ നേര്‍ന്നു. മന്‍സൂര്‍ വയനാട് സ്വാഗതവും അന്‍വര്‍ നന്ദിയും പറഞ്ഞു.

ആഗോള മലയാളികളെ അവരുടെ കലാ സാംസ്‌കാരിക തനിമയില്‍ ഒരു കുടക്കീഴില്‍ ഒരുമയോടും സൗഹാര്‍ദത്തോടും അണിനിരത്തുന്ന നിരവധി പദ്ധതികളാണ് ഡബ്‌ളിയു എം സി വിഭാവനം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍, പ്രവാസി വ്യവസായി പി.എ ഇബ്രാഹിം ഹാജി, മുന്‍ കെല്‍ട്രോണ്‍ ചെയര്‍മാന്‍ കെ.പി.പി നമ്പ്യാര്‍ എന്നിവര്‍ ആദ്യകാല സാരഥികളായിരുന്നു. 2024 ആഗസ്ത് 2 മുതല്‍ 5 ഉള്‍പ്പെടെയുള്ള തീയതികളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുവനന്തപുരത്ത് ആഗോള സമ്മേളനം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.