ഒ എൻ വി  അനുസ്മരണവും കവിയരങ്ങും 

ഒ എൻ വി  അനുസ്മരണവും കവിയരങ്ങും 


കോട്ടയം കവിയരങ്ങിന്റെ ആഭിമുഖ്യത്തിൽ, പ്രശസ്ത മലയാളകവിയും, സിനിമ, നാടക ഗാന രചയിതാവും ആയ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണവും കവിയരങ്ങും നടത്തി. കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രെറിയിൽ  എം. കെ. നാരായണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കവിസമ്മേളനം ONV അനുസ്മരണപ്രഭാഷണത്തോടുകൂടി   ഏലിയാമ്മകോര ഉദ്ഘാടനം ചെയ്തു.  

സുകു പി ഗോവിന്ദ്, ഹരിയേറ്റുമാനൂർ, മിനിസുരേഷ്, പ്രസന്ന നായർ,കെ. എം.ഭൂവനേശ്വരിയമ്മ,രഞ്ജിനി വി തമ്പി, ശുഭ സന്തോഷ്‌, വിഷ്ണുപ്രിയ പൂഞ്ഞാർ,സുരേന്ദ്രൻ ഏ. സി,ശശി പൂഴിമേൽ, എന്നിവർ ഒ. എൻ. വികവിതകൾ അവതരിപ്പിച്ചു.

നാദം മ്യൂസിക് ക്ലബ്‌ പ്രസിഡന്റ്‌   ഗോപി അറയ്ക്കമറ്റത്തിന്റെ നേതൃത്വത്തിൽ,അജേഷ്, കിരൺ സദാനന്ദൻ,   ലതിക എന്നിവർ ഒ. എൻ. വി യുടെ സിനിമാ നാടക ഗാനങ്ങൾ അവതരിപ്പിച്ചു.

ചീഫ് കോർഡിനേറ്റർ, ബേബിപാറക്കടവൻ സ്വാഗതവും രഞ്ജിനി വി തമ്പി കൃതജ്ഞതയും പറഞ്ഞു.