സംസ്ഥാനത്ത് കാലവർഷം കനത്തു: ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കാലവർഷം കനത്തു:  ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുന്നു. പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ ജില്ലകളിലും കൂടുതല്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബാക്കി യെല്ലോ അലേര്‍ട്ടും. മരങ്ങള്‍ കടപുഴകി വീണ സംഭവങ്ങള്‍ നിരവധിയാണ്. വീടുകള്‍ ഭാഗമായി തകര്‍ന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. മലയോരത്തെ ചിലയിടങ്ങളില്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചു. മലപ്പുറം നിലമ്ബൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

മൂന്നാറില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറന്നിട്ടുണ്ട്. നദീ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടല്‍തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.