കോട്ടയം കവിയരങ്ങിന്റെ ജൂൺ മാസ സമ്മേളനം

കോട്ടയം കവിയരങ്ങിന്റെ ജൂൺ മാസ സമ്മേളനം

കോട്ടയം കവിയരങ്ങിന്റെ ആഭിമുഖ്യത്തിൽ "തോപ്പിൽഭാസിയും മലയാള നാടകവേദിയും എന്ന വിഷയത്തിൽ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻപ്രൊഫസർ ഡോക്ടർ ഏ ഷീലാകുമാരിപ്രഭാഷണം നടത്തി. എം. കെ. നാരായണൻകുട്ടിയുടെ അധ്യക്ഷതയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രെറിയിൽ ചേർന്ന കവി സമ്മേളനത്തിൽ ഡോക്ടർ എം ജി ബാബുജി ആമുഖപ്രഭാഷണം നടത്തി.

 നാടക രംഗത്തെ സമഗ്ര സംഭാവനക്ക് ഗിരീഷ് കർണാഡ് അവാർഡ് ജേതാവ്  പ്രദീപ് മാളവിക, കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രെറി സെക്രെട്ടറി വി. ശശിധര ശർമ്മ, മുട്ടമ്പലം പബ്ലിക് ലൈബ്രെറി സെക്രെട്ടറി കെ. എസ്. ശ്യാംകുമാർ,ബാബു കൊച്ചെറിയ  സിന്ധു കെ നായർ, എന്നിവർ പ്രതികരണം നടത്തി.

എം. ജി. യൂണിവേഴ്സിറ്റി ബി കോം പരീക്ഷയിൽ റാങ്ക് ജേതാവ് കുമാരി. നന്ദന ജയകുമാർ, ബി കോം പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+നേടിയ കുമാരി രക്ഷിത ബി., എസ്എസ്എൽ സി പരീക്ഷയിൽ 90%മാർക്ക് നേടിയ ആർദ്ര അജേഷ്എന്നീ മികച്ച വിദ്യാർത്ഥിനികളെയും,സിനിമ...നാടകനടനും ഗിരീഷ് കർണാഡ് അവാർഡ് ജേതാവുമായ പ്രദീപ് മാളവികയെയും അനുമോദിച്ചു.

കോട്ടയം കവിയരങ്ങിന്റെ, സ്നേഹോപഹാരം ഡോക്ടർ എം. ജി. ബാബുജി ഡോക്ടർ ഏ ഷീലാകുമാരി എന്നിവർ നൽകി.

കുമാരി നന്ദന ജയകുമാർ അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു.

തുടർന്ന് നടന്ന കവിയരങ്ങിൽ,  രഞ്ജിനി വി തമ്പി. ഹരിയേറ്റുമാനൂര്, ബ്രസിലി ജോസഫ്, യമുന കെ നായർ, ശുഭ സന്തോഷ്‌, ഗോപി അറക്കമറ്റം, എന്നിവർ കവിതകൾ അവതരിപ്പിച്ചു.

ചീഫ് കോർഡിനേറ്റർ, ബേബി പാറക്കടവൻ സ്വാഗതവും, 

സുകു പി ഗോവിന്ദ് നന്ദിയും പറഞ്ഞു.