നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അടിയന്തര പ്രമേയത്തിന് അനുമതി തേടാൻ ഇന്ത്യാ സഖ്യം
![നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; അടിയന്തര പ്രമേയത്തിന് അനുമതി തേടാൻ ഇന്ത്യാ സഖ്യം](https://worldmalayaleevoice.com/uploads/images/202406/image_870x_667da0b601719.jpg)
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാൻ ഇന്ത്യാ സഖ്യം. നാളെ പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടും.
ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.