17- മത് കോട്ടയം കവിയരങ്ങ് സമ്മേളനം

17- മത്  കോട്ടയം കവിയരങ്ങ് സമ്മേളനം
കോടിമത: കോട്ടയം കവി അരങ്ങിൻ്റെ 17ാം മത് കവിയരങ്ങും, പുസ്തക പ്രകാശനവും വിശിഷ്ടവ്യക്തികളെ ആദരിക്കൽ ചടങ്ങും 24 ന് കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക്  ലൈബ്രറിക്കു സമീപം, സി.എ.എ. ഗാർഡൻസ് കോടിമതയിൽ വെച്ചു നടത്തി.

കവിയരങ്ങിൽ എം.കെ നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.

അംഗങ്ങളുടെ കവിതാ സമാഹാരമായ 'ബഹുസ്വരതയുടെ ആൽബം ' എന്ന പുസ്തകവും, കവി അരങ്ങ് മെമ്പർ  മിനി സുരേഷ് രചിച്ച ബാലകഥാസമാഹാരം 'പമ്പരങ്ങൾ ' എന്നീ രണ്ട് പുസ്തകങ്ങളുടെയും പ്രകാശനം  മുൻ എം.പിയും, എം. എൽ എ യുമായ അഡ്വ. കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഡോ. അജു കെ. നാരായണൻ (സ്കൂൾ ഓഫ് ലെറ്റേഴ്സ് എം.ജി. യൂണിവേഴ്സിറ്റി) , ഡോ. അർച്ചന ഏ.കെ (അസിസ്റ്റന്റ് പ്രൊഫ.മലയാളം ഡിപ്പാർട്ട്മെൻ്റ് സി.എം. എസ് കോളേജ്) എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

സുപ്രസിദ്ധ നാടക സീരിയൽ, സിനിമ നടൻ. പി.ആർ. ഹരിലാലിനെ കവിയരങ്ങിൽ ആദരിച്ചു.

സഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് മെമ്പർ ഡോ. എം .ജി . ബാബുജി കോട്ടയം കവിയരങ്ങിൻ്റെ പരിപ്രേക്ഷ്യം അവതരിപ്പിച്ചു. സാമൂഹ്യ പ്രവർത്തകരായ   പി.ജെ വർഗ്ഗീസ് എലിയാമ്മ കോര, സി.എജോൺ ചിറക്കടവിൽ , കോഡിനേറ്റർ ബേബി പാറക്കടവൻ എന്നിവർ  സംസാരിച്ചു.

എഴുത്തുകാരി മിനി സുരേഷ് കൃതജ്ഞത അർപ്പിച്ചു. പരിപാടിക്കു ശേഷം കോട്ടയം നാദം മ്യൂസിക് ക്ലബിൻ്റെ ഗാനസന്ധ്യയും നടന്നു.