മക്കിമലയിലെ കുഴിബോംബുകള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ്
![മക്കിമലയിലെ കുഴിബോംബുകള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ്](https://worldmalayaleevoice.com/uploads/images/202406/image_870x_667da2c841fc7.jpg)
മക്കിമല കോടക്കാട് കണ്ടെത്തിയ കുഴിബോംബ് മാവോയിസ്റ്റുകള്‍ വെച്ചതെന്ന് പൊലീസ് എഫ്ഐആര്‍. ഇതുവഴി റോന്തുചുറ്റുന്ന തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ ലക്ഷ്യമാക്കിയാണ് ബോംബ് സ്ഥാപിച്ചതെന്നും എഫ്ഐആറില്‍ സൂചിപ്പിക്കുന്നു.
എട്ട് ജലാറ്റിന്‍ സ്റ്റിക്കുകളികളും നാല് ഡിറ്റനേറ്ററുകളും സ്ഫോടകവസ്തുക്കള്‍ നിറച്ച സ്റ്റീല്‍ കണ്ടെയ്നറുമായി ബന്ധിപ്പിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സണ്‍ 90 എന്ന പേരിലുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണ് മക്കിമലയില്‍ നിന്ന് കണ്ടെത്തിയത്.