ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധമാർച്ചിന് നേരെ പൊലീസ് ലാത്തി വീശി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് പരിക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡല്‍ഹി ജന്തർമന്ദിറില്‍ സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നിയിച്ച്‌ പാർലമെന്റ് മാർച്ച്‌ എന്ന നിലയില്‍ ദേശീയ അധ്യക്ഷൻ ബി.വി ശ്രീനീവാസ് നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാരിക്കേടുകളടക്കം മറികടന്ന് മാർച്ചുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശുകയായിരുന്നു.