മദ്യപിച്ച്‌ വാഹനമോടിച്ചു; ജസ്റ്റിൻ ടിംബര്‍ലെക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

മദ്യപിച്ച്‌ വാഹനമോടിച്ചു;  ജസ്റ്റിൻ ടിംബര്‍ലെക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

ന്യൂയോർക്കില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന് അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ ജസ്റ്റിൻ ടിംബർലെക്ക് അറസ്റ്റിലായി.

ടിംബർലേക്കിനെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ വരെ ഗായകൻ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്ന് ഒരു ഉറവിടത്തെ ഉദ്ധരിച്ച്‌ എൻബിസി റിപ്പോർട്ട് ചെയ്തു.

മാർച്ചില്‍ പുറത്തിറങ്ങിയ ടിംബർലെക്കിന്‍റെ പുതിയ ആല്‍ബമായ “എവരിതിംഗ് ഐ താട്ട് ഇറ്റ് വാസ്” പ്രൊമോട്ട് ചെയ്തുകൊണ്ട് “ഫോർഗെറ്റ് ടുമാറോ” എന്ന പേരില്‍ ആഗോള പര്യടനത്തിലാണ് ടിംബർലെക്ക് ഇപ്പോള്‍. അടുത്തയാഴ്ച ചിക്കാഗോയിലെ യുണൈറ്റഡ് സെന്‍ററിലും ന്യൂയോർക്കിലെ മാഡിസണ്‍ സ്‌ക്വയർ ഗാർഡനിലും ജസ്റ്റിൻ ടിംബർലെക്ക് സംഗീത നിശ നടത്താനൊരുങ്ങുവയൊണ് പുതിയ സംഭവ വികാസം.

ആഗോള ടൂറിന്‍റെ വടക്കേ അമേരിക്കൻ സന്ദര്‍ശനം ജൂലൈ 9-ന് കെന്‍റക്കിയിലാണ് സമാപിക്കുക