സലാര്‍ ; ഇതുവരെ കളക്ഷൻ 600 കോടി

സലാര്‍ ; ഇതുവരെ കളക്ഷൻ 600 കോടി

പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരനും കേന്ദ്രകഥാപാത്രമായി എത്തിയ പ്രശാന്ത് നീല്‍ ചിത്രമാണ് സലാര്‍. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമായ സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ആണ് ഇപ്പോള്‍ തിയറ്ററുകളിലെത്തിയിരിക്കുന്നത്.

2023 ഡിസംബര്‍ 22 ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ ഇതിനോടകം തന്നെ 600 കോടി നേടിയിട്ടുണ്ട്. സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

സലാര്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്ബോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടൻ പ്രഭാസ്. സിനിമയുടെ കഥ ഇതിനോടകം തയാറായിട്ടുണ്ട്. ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് പ്രഭാസ് പറയുന്നത്.