ജെഡിഎസ് കേരളഘടകം പുതിയ പാര്‍ട്ടിയാകും: ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിക്കും

ജെഡിഎസ് കേരളഘടകം പുതിയ പാര്‍ട്ടിയാകും: ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിക്കും

തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷിയായ ജെഡിഎസുമായുള്ള ബന്ധം വേർപ്പെടുത്തി പുതിയ പാർട്ടി രൂപവത്ക്കരിക്കുമെന്ന് കേരള ഘടകം.

ഒരു രൂപത്തിലും ബിജെപിയോടൊപ്പംനിന്ന് പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ ഘടകമായി കേരളത്തിലെ ഘടകം അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ് എംഎല്‍എ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളില്‍ ഒരുപക്ഷെ ഒരു പാർട്ടിയെന്ന് കാണുന്നതൊഴിച്ചാല്‍ വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് എടുത്തുകൊണ്ടാണ് കേരളത്തിലെ ഘടകം കഴിഞ്ഞ കുറേ നാളുകളായി പ്രവർത്തിക്കുന്നതെന്നും എന്നാല്‍ സാങ്കേതികമായ ഈ അപാകത പരിഹരിക്കപ്പെടേണ്ടതാണെന്ന് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.