റാമോജി റാവു അന്തരിച്ചു

റാമോജി റാവു അന്തരിച്ചു
നാട് എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ശ്വാസതടസത്തെ തുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് റാമോജി. ഈനാട്, ഇടിവി അടക്കമുള്ള വൻകിട മാധ്യമ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. നിർമാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്.

മാർഗദർശി ചിറ്റ് ഫണ്ട്, ഈനാട് ന്യൂസ്‌പേപ്പർ, ഇടിവി നെറ്റ്‌വർക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, കലാഞ്ജലി, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഡോള്‍ഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്നിവയാണ് റാമോജി റാവുവിന്‍റെ ഉടമസ്ഥതയിലുള്ള കമ്ബനികള്‍.

തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.