മൂടല്‍മഞ്ഞില്‍ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിച്ചില്ല: എയര്‍ ഇന്ത്യക്കും സ്പൈസ്ജെറ്റിനും നോട്ടീസ്

മൂടല്‍മഞ്ഞില്‍ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിച്ചില്ല: എയര്‍ ഇന്ത്യക്കും സ്പൈസ്ജെറ്റിനും നോട്ടീസ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കും സ്പൈസ്ജെറ്റിനുമെതിരെ നടപടിക്കൊരുങ്ങി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ. കനത്ത മൂടല്‍ മഞ്ഞുള്‍പ്പടെ കാഴ്ചപരിധി കുറഞ്ഞ സമയങ്ങളില്‍ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിക്കാത്തതിനാണ് ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

മൂടല്‍മഞ്ഞടക്കമുള്ള കാഴ്ചപരിധി എറെ കുറവുള്ള സമയങ്ങളില്‍ വിമാനമിറക്കുന്നതിന് CAT III യില്‍ പരിശീലനം നേടിയവരെ പൈലറ്റായി നിയോഗിക്കണമെന്നാണ് നിയമം. എന്നാല്‍ വിമാനകമ്ബനികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിയോഗിച്ചത് CAT III യില്‍ പരിശീലനം നേടാത്തവരെയാണ്. ഇത് മൂലം കഴിഞ്ഞ മാസം 24,25,27,28 ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തിയ 50 ലേറെ വിമാനങ്ങള്‍ വഴിതിരിച്ച്‌ വിടേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.ജി.സി.എ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്.

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നതിനാല്‍ പലസമയത്തും വിമാനങ്ങളുടെ കാഴ്ചപരിധി വളരെ താഴ്ന്നിരുന്നു