അങ്കമാലിയില്‍ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

അങ്കമാലിയില്‍ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
കൊച്ചി: അങ്കമാലിയില്‍ വീടിന് തീപിടിച്ച്‌ നാല് പേർ വെന്തുമരിച്ചു. ദന്പതികളും മക്കളുമാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ബിനീഷ്, ഭാര്യ അനു, മക്കളായ ജോസ്ന (മൂന്നാം ക്ലാസ്), ജെസ്മിൻ (എല്‍കെജി) എന്നിവരാണ് മരിച്ചത്. വീടിന്‍റെ മുകളിലെ നിലയിലാണ് തീ പടർന്നത്. ഈ മുറി പൂർണമായും കത്തിനശിച്ചു.

എസി മുറി കത്തിനശികാൻ കാരണം ഷോട്ട്സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ സാധ്യതയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുവെന്നും അധികൃതർ അറിയിച്ചു.

അങ്കമാലി നഗരത്തില്‍ ജാതിക്ക വ്യാപാരിയായിരുന്നു ബിനീഷ്. രാവിലെ ബിനീഷിന്‍റെ അമ്മയിലൂടെയാണ് വിവരം പുറത്തറിയുന്നത്