മണിച്ചിത്രത്താഴ് റീ റിലീസിന്
![മണിച്ചിത്രത്താഴ് റീ റിലീസിന്](https://worldmalayaleevoice.com/uploads/images/202406/image_870x_66647e8670fec.jpg)
റിലീസ് ചെയ്ത് വർഷങ്ങള്‍ കഴിഞ്ഞാലും ഇന്നും ടിവിയില്‍ വരുമ്ബോള്‍ ആവർത്തിച്ചു കാണുന്ന സിനിമകള്‍ ഉണ്ട്. അവയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എന്തിനേറെ ഡയലോഗുകള്‍ വരെ പ്രേക്ഷകർക്ക് മനഃപ്പാഠം ആയിരിക്കും.
പുത്തൻ സാങ്കേതികവിദ്യയില്‍ ഫോർകെ അറ്റ്മോസില് ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ റിലീസ് സംബന്ധിച്ച അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. ചിത്രം 2024 ജൂലൈ 12ന് റീ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍ ഓഗസ്റ്റ് 17ന് റിലീസ് ചെയ്യുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും മോഹൻലാല്‍, സുരേഷ് ഗോപി ഫാൻസും.
1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ചിത്രത്തില്‍ മോഹൻലാല്‍, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോള്‍ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തില്‍ അമ്ബരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ മണിച്ചിത്രത്താഴിനോളം ആ സിനിമകള്‍ക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
നേരത്തെ കേരളീയം 2023നോട് അനുബന്ധിച്ച് മണിച്ചിത്രത്താഴ് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഇന്നത്തെ തലമുറയ്ക്ക് തിയറ്റർ എക്സ്പീരിയൻസ് മിസ്സായി ചിത്രം കാണാൻ ഒട്ടനവധി പേരാണ് തലസ്ഥാന നഗരിയിലെ തിയറ്ററുകളില്‍ തടിച്ചു കൂടിയത്. പിന്നാലെ എക്സ്ട്രാ ഷോകളും സംഘടിപ്പിച്ചിരുന്നു