മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തിരുവനന്തപുരം : മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.

സംഭവത്തില്‍ അദ്ദേഹത്തിന്റെ മൂത്തമകന്‍ രാജേഷി(42)നെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. രാജേന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍സ്പെഷ്യാലിറ്റി വിഭാഗത്തില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കഴിഞ്ഞ നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ചെത്തിയ രാജേന്ദ്രനും മകന്‍ രാജേഷും തമ്മില്‍ തര്‍ക്കമുണ്ടായതായും ഇതിന് പിറകെ മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. അബോധാവസ്ഥയിലായ രാജേന്ദ്രനെ മകന്‍ രാജേഷ് 108-ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും നിര്‍മാണ തൊഴിലാളികളാണ്