ചലചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു
![ചലചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു](https://worldmalayaleevoice.com/uploads/images/202405/image_870x_66509f2c33e05.jpg)
മിമിക്രി, ചലച്ചിത്ര താരം കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. പുതുപ്പള്ളിയിലെ വസതിയില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്.
കരുമാടി രാജേന്ദ്രന് സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. അഞ്ചര കല്യാണം, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്, ആനന്ദ ഭൈരവി, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, അണ്ണന് തമ്ബി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ചാനല്‍ കോമഡി താരമായും സോമരാജ് തിളങ്ങിയിട്ടുണ്ട്.
: