നൊബേല്‍ സമ്മാന ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

നൊബേല്‍ സമ്മാന ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ന്റാറിയോ : പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഡിമെൻഷ്യ ബാധിച്ചിരുന്ന ആലിസ് ഒന്റാറിയോയിലെ കെയർ ഹോമിലാണു കഴിഞ്ഞിരുന്നത്.

'കനേഡിയൻ ചെക്കോവ്' എന്നു വിശേഷണമുള്ള ആലിസ്, കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ഏറെയും പറഞ്ഞത്.

2009ല്‍ മാൻ ബുക്കർ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും നേടി.

കനേഡിയില്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ് 10നാണ് ആലിസ് ജനിച്ചത്.

 വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആദ്യകഥ പ്രസിദ്ധീകരിച്ചു. ആദ്യകഥാസമാഹാരമായ ‘ഡാന്‍സ് ഓഫ് ദി ഹാപ്പി ഷേഡ്സ്’  കാനഡയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ ഗവര്‍ണര്‍ ജനറല്‍ അവാര്‍ഡ് നേടി. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷേഡ്സ്, ഹൂ ഡു യു തിങ്ക് യു ആര്‍, ദി വ്യൂ ഫ്രം കാസില്‍ റോക്ക്, റ്റു മച്ചു ഹാപ്പിനെസ് എന്നിവയാണ് പ്രധാനകൃതികള്‍.