ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം കേരള സർവകലാശാലയുടെ പ്രത‍്യേക സമിതി പരിശോധിക്കും
തിരുവനന്തപുരം: ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതാസമാഹാരം വൈലോപ്പിളിയുടേതാണെന്ന് പറയുന്ന ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം കേരള സർവകലാശാല നിയോഗിച്ച പ്രത‍്യേക സമിതി പരിശോധിക്കും.
സെപ്റ്റംബർ 15ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി. നാലംഗ ഉപസമിതിയാണ് ചിന്തയുടെ പ്രബന്ധം പരിശോധിക്കുക. സിൻഡിക്കേറ്റ് യോഗത്തിൽ ഇടതുപക്ഷം ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.