കാസർകോട് സിൽക്ക് സാരി : കാൽ നൂറ്റാണ്ട് കഴിഞ്ഞാലും നിറം മങ്ങാത്ത തിളക്കം; നൂറ്റാണ്ടുകളുടെ പാരമ്പര്യം
കാസർകോട്: 2010ൽ ഭൌമസൂചികാ പദവി ലഭിച്ചതോടെയാണ് കാസർകോട് സിൽക്ക് അഥവാ കാസർകോട് സാരി എന്നൊന്ന് ഉണ്ടെന്നു തന്നെ ഭൂരിഭാഗം മലയാളികളും അറിയുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ സാരി നിർമാണം സംഘടിതമായ രീതിയിൽ ആരംഭിക്കുന്നത് 1938ലാണ്. കാസർകോട് വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചതോടെയാണ് ഇത് സംഭവിക്കുന്നത്.
കാസർകോടിന്റെയും തുളുനാടിന്റെയും കർണാടകത്തിന്റെയുമെല്ലാം പാരമ്പര്യം ഇഴചേർന്നു കിടക്കുന്നുണ്ട്. ഈ സാരിയിലെന്ന് പറയാം.
കേരളത്തിലെ നാല് പ്രധാന നെയ്ത്ത് പാരമ്പര്യങ്ങളിലൊന്നാണ് കാസർകോട് സിൽക്ക്. ബാലരാമപുരം , കുത്തമ്പള്ളി , ചേന്ദമംഗലം എന്നിവയാണ് മറ്റ് നെയ്ത്ത് പാരമ്പര്യങ്ങൾ. കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചിട്ട് മുക്കാൽ നൂറ്റാണ്ട് കാലമായി. എന്നാൽ ഈ സാരിയുടെ പാരമ്പര്യം ഇനിയും ആണ്ടുകൾ പിന്നിലാണ്. പരമ്പരാഗതമായ സാങ്കേതികകൾ ഉപയോഗിച്ചാണ് ഈ സാരികളുടെ നിർമിതി.
കാസർകോട് സാരികൾക്ക് ഈ നിർമാണ രീതി ഏറെ ഈടുനിൽപ്പ് നൽകുന്നതായി കാണാം. 15 മുതൽ 20 വർഷം വരെ ഓരോ സാരിക്കും ആയുസ്സുണ്ട്. പുതിയ ഡിസൈനുകളും കളർ പാറ്റേണുകളും പരീക്ഷിക്കുന്നതിലും ഈ സാരി നിർമാതാക്കൾ മുന്നിലാണ്. അവയ്ക്ക് വിപണിയിൽ നല്ല സ്വീകാര്യതയും ഉണ്ട്.