ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി എലോൺ മസ്‌ക്

Oct 17, 2026 - 09:43
 0  0
ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി എലോൺ മസ്‌ക്

പി പി ചെറിയാൻ

ടെക്സസ് :ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി എലോൺ മസ്‌ക് .ടെക്‌സസിലെ സ്‌പേസ് എക്‌സ് കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് എലോൺ മസ്‌ക് പുതിയ ടെസ്‌ല റോഡ്‌സ്റ്റർ അവതരിപ്പിച്ചത്.

സ്‌പേസ് എക്‌സിന്റെ കോൾഡ് ഗ്യാസ് ട്രസ്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും, തിരിയാനും, തലകീഴായി ഓടാനും സാധിക്കും. സുരക്ഷ മുൻനിർത്തി ഡ്രൈവർ ഇല്ലാതെ റിമോട്ട് വഴിയാണ് ഇത് നിയന്ത്രിച്ചത്. മണിക്കൂറിൽ 230 മൈൽ വരെ വേഗതയും കുറഞ്ഞത് 300 മൈൽ റേഞ്ചും ഈ വാഹനത്തിനുണ്ട്.

 2028-ൽ കാറിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 'ത്രസ്റ്റ്' പതിപ്പിന് 2,50,000 ഡോളറാണ് ഡെപ്പോസിറ്റ്.