കണ്ണൂരില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ വടിവാൾ വീശി സിപിഎം പ്രവര്‍ത്തകര്‍
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കണ്ണൂരില്‍ സിപിഎം അക്രമം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി.
പാനൂരില്‍ വാളുമായി യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി സിപിഎം പ്രവര്‍ത്തകര്‍ ഒരാള്‍ക്കുനേരെ വടിവാള്‍ വീശുകയും കാറും ബൈക്കും വെട്ടിപ്പൊളിക്കുകയും ചെയ്തു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു.
ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. 25 വര്‍ഷത്തിനു ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.