ഗണിത ശാസ്ത്രം :കവിത, റീന മാത്യു
അറിയില്ലെനിക്കൊട്ടുമേ ഈ
ശാസ്ത്രശാഖ
അറിയുവാനൊട്ടില്ല ഇഷ്ട്ടമിന്നും
കൂട്ടലും കുറയ്ക്കലും ഹരിക്കലും ഗുണിക്കലും
കഷ്ടമെന്നെന്നിൽ പതിഞ്ഞുപോയി
അറിയില്ലെനിക്കി ല. സ. ഗു വിൻ തന്ത്രങ്ങൾ
സൂത്രവക്യങ്ങളൊന്നും ഉറപ്പില്ല
ആരവും ചാപവും
എന്തെന്നറിയില്ല
വെൻ ചിത്രങ്ങളിൽ ഉള്ള കളികളും
സംഗമ, യോഗവും എന്തെന്നറിയീല
രേഖയും ബിന്ദുവും രശ്മിയും എല്ലാം ഈ
കണക്കിലെ കളികളോ
തിരഞ്ഞില്ല ഞാനൊട്ടും
രാമനുജൻ തൻ സംഖ്യ അറിയില്ല
ആര്യ ഭട്ട തൻ നേട്ടമറിയില്ല
ഉത്തരം കിട്ടാത്ത ചോദ്യമായെപ്പോഴും
ഉത്തരം മുട്ടിക്കുമി ഗണിതമെന്നെ.