അഹാന കൃഷ്‌ണ- നിമിഷ് രവി പ്രീ-വെഡ്‌ഡിങ് ഇവന്‍റ്; ‘അമ്മു–നിമ്മു' കാർണിവലിന്റെ ചിത്രങ്ങളും വിശേഷങ്ങളും പുറത്ത്
നടി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ ശ്രദ്ധേയയായ അഹാന കൃഷ്‌ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും തമ്മിലുള്ള വിവാഹവും അതിനോടനുബന്ധിച്ച ആഘോഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ പ്രീ-വെഡ്ഡിങ് ആഘോഷമായ ‘അമ്മു–നിമു കാർണിവലിന്‍റെ’ കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
നിമിഷിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും ആഘോഷത്തിന്‍റെ വിവിധ നിമിഷങ്ങളും അഹാന പങ്കുവെച്ചിട്ടുണ്ട്. തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൊന്നായിരുന്നു ഇതെന്നും അഹാന കുറിപ്പിൽ പറയുന്നു.
“കല്യാണത്തിനും സംഗീതിനുമൊക്കെ മുമ്പ്, ഞങ്ങളുടെ സ്വന്തം ‘അമ്മു നിമ്മു കാർണിവൽ’ ഉണ്ടായിരുന്നു. റൈഡുകളും ഗെയിമുകളും അടങ്ങാത്ത സന്തോഷവും പഞ്ഞിമിട്ടായി ആകാശവും നിറഞ്ഞ എന്‍റെ സ്വന്തം ലാലാ ലാൻഡ്. എന്‍റെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്ന്.", അഹാന കുറിച്ചു.
കാർണിവലിന്‍റെ അലങ്കാരങ്ങളും ഡിസൈനും ഏകോപനവും നിർവഹിച്ച ഇവന്‍റ് ടീമിനോടുള്ള നന്ദിയും അഹാന കുറിപ്പിൽ രേഖപ്പെടുത്തി. തനിക്ക് മനസ്സിലുണ്ടായിരുന്ന ആശയങ്ങളെല്ലാം അതേപടി യാഥാർഥ്യമാക്കാൻ അവർ ശ്രമിച്ചുവെന്നും അഹാന പറയുന്നു.