വില അഞ്ച് കോടി; ചർച്ചയായി നിത അംബാനിയുടെ മാല

Sep 19, 2026 - 14:03
Sep 19, 2026 - 15:33
 0  3
വില അഞ്ച് കോടി; ചർച്ചയായി നിത അംബാനിയുടെ  മാല

വ്യത്യസ്തമായ ആഭരണങ്ങളിലൂടെ ഫാഷൻ ലോകത്തെ  അമ്പരപ്പിക്കുന്നതിൽ നിത അംബാനിയ്ക്ക് പ്രത്യേക കഴിവാണ്. അംബാനി കുടുംബം നടത്തുന്ന ഓരോ പരിപാടിയ്ക്കും നിത തുറന്നുവിടുന്ന അത്ഭുതത്തിനായി ഫാഷൻ ലോകം കാത്തിരിക്കാറുണ്ട്. ഇത്തവണ കൂറ്റൻ മാല അണിഞ്ഞെത്തിയാണ് നിത അത്ഭുതം സൃഷ്ടിച്ചത്. യോദ്ധാവിന്‍റെ കവചത്തോട് സമാനമായ രീതിയിൽ തോളും മാറിടവുമെല്ലാം മൂടി നിൽക്കുന്ന തരത്തിലുള്ളതാണ് മാല. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഇത്.

അംബാനി കുടുംബത്തിൽ നടന്ന ഗണപതി പൂജയ്ക്കായാണ് കൂറ്റൻ മാല അണിഞ്ഞ് നിത അംബാനി പ്രത്യക്ഷപ്പെട്ടത്. ഏറെ പ്രത്യേകതകളുള്ളതാണ് ഈ മാല. ഇരു തോളുകളും നിറഞ്ഞ് നിൽക്കുന്ന തരത്തിലുള്ള കൂറ്റൻ റോയൽ ജ്വല്ലറിക്ക് അമ്രപാലി ഭാരതം എന്നാണ് പേര്.

അഞ്ച് കോടിയിൽ അധികമാണ് വില വരുന്നത്. മരതകം, മാണിക്യം, വജ്രങ്ങൾ തുടങ്ങിയവകൊണ്ടാണ് മാല നിർമിച്ചിരിക്കുന്നത്.