മസ്‌കറ്റ് -കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

Apr 2, 2025 - 11:32
 0  7
മസ്‌കറ്റ് -കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

മസ്‌കറ്റ്: കണ്ണൂർ- മസ്‌കറ്റ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക.

അതേസമയം ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കറ്റ്നെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്‌കത്തിൽ എത്തും. തിരിച്ച് മസ്‌കത്തിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഏപ്രിൽ 20 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്.