നീറ്റ് പരീക്ഷ ക്രമക്കേടില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേടില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് സിബിഐ

ന്യൂഡല്‍ഹി: നീറ്റ് -യുജിസി ചോദ്യപ്പേപ്പർ ചോർച്ചയില്‍ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് സിബിഐ. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളിലാണ് എഫ്‌ഐആർ.

സംഭവത്തില്‍ സിബിഐ അന്വേഷണ സംഘം ഉടന്‍ തന്നെ ഗുജറാത്തിലേക്കും ബിഹാറിലേക്കും തിരിക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച രാത്രിയാണ് കേസ് സിബിഐക്ക് കൈമാറിയത്. കേസ് അന്വേഷിച്ചിരുന്ന ബിഹാറിലെ സാമ്ബത്തിക കുറ്റാന്വേഷണസംഘം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നതായും ആരോപണമുണ്ട്. അങ്ങനെയെങ്കില്‍ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുമെന്നും അന്വേഷണമാരംഭിക്കുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍  സിബിഐ അന്വേഷണത്തെ എതിർത്ത് രംഗത്തു വന്ന പ്രതിപക്ഷപാർട്ടികള്‍ സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നാണ്  ആവശ്യപ്പെടുന്നത്.