തെലുങ്ക് ടെലിവിഷൻ താരം ചന്ദ്രകാന്ത് ആത്മഹത്യ ചെയ്ത നിലയില്‍

തെലുങ്ക് ടെലിവിഷൻ താരം ചന്ദ്രകാന്ത് ആത്മഹത്യ ചെയ്ത നിലയില്‍

തെലുങ്ക് ടെലിവിഷൻ താരം ചന്ദ്രകാന്ത് ( ചന്ദു) ആത്മഹത്യ ചെയ്ത നിലയില്‍. വെള്ളിയാഴ്ച അല്‍കാപൂരിലെ വസതിയിലാണ് ചന്ദ്രകാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചത്. പവിത്രയുമായി വളരെ അടുത്ത ബന്ധമായിരുന്നു ചന്ദുവിന്. ആത്മസുഹൃത്തിന്റെ വിയോഗം ചന്ദുവിനെ തകർത്തിരുന്നെന്നും നടൻ വിഷാദത്തിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍, താനും പവിത്ര ജയറാമും അധികം വൈകാതെ തങ്ങളുടെ ബന്ധം ഔപചാരികമാക്കാൻ പദ്ധതിയിട്ടിരുന്നതായി ചന്ദ്രകാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ആയിരുന്നു നടിയുടെ മരണം

പവിത്രയുടെ ജീവനെടുത്ത അപകടം നടക്കുമ്ബോള്‍ വാഹനത്തില്‍ ചന്ദ്രകാന്ത് ഉണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപത്തുവച്ചായിരുന്നു പവിത്രയുടെ ജീവൻ കവർന്ന അപകടം നടന്നത്. പവിത്ര സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം, സംഭവ സ്ഥലത്തുവച്ചു തന്നെ പവിത്ര മരണപെട്ടിരുന്നു.