മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസില്‍ പരിശോധന നടത്തി മോട്ടോര്‍വാഹനവകുപ്പ്

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസില്‍ പരിശോധന നടത്തി മോട്ടോര്‍വാഹനവകുപ്പ്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു ഓടിച്ച ബസില്‍ എംവിഡി പരിശോധന നടത്തി.കന്റോണ്‍മെന്റ് പോലീസിന്റെ ആവശ്യപ്രകാരമാണ് മോട്ടോര്‍വാഹനവകുപ്പ് ബസില്‍ പരിശോധന നടത്തിയത്. ബസിലെ വേഗപൂട്ട് അഴിച്ചനിലയിലാണെന്നും മാസങ്ങളായി ജിപിഎസ് പ്രവര്‍ത്തിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. വിശദമായ റിപ്പോര്‍ട്ട് മോട്ടോര്‍വാഹനവകുപ്പ് പോലീസിന് കൈമാറും.