കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാര്ഷിക വോട്ടര് പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. 17 ഇടങ്ങളിലെ വോട്ടർ പട്ടികകളിൽ എസ്എസ്ആർ (സ്പെഷൽ സമ്മറി റിവിഷൻ) നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. 13 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും അസമിലുമാണ് എസ്എസ്ആർ ആരംഭിക്കുന്നത്.
എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കേരളമടക്കം എസ്ഐആര് പൂര്ത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി.
എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11-ാം തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്ഐആർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നിടങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും.
എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക നവംബർ 12 ന് പ്രസിദ്ധീകരിക്കും. ഡിസംബർ 11 തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്ഐആർ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നിടങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും. അടുത്ത വര്ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതില് പെടും.