മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരക്കുന്നത് അഭ്യൂഹങ്ങൾ മാത്രമെന്ന് ജോൺ ബ്രിട്ടാസ് എംപി

നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. മമ്മൂട്ടിക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടെന്നും പക്ഷേ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
"മമ്മൂട്ടിക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ട്, ഇപ്പോൾ ചികിത്സയിലാണ്. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല, ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു" ബ്രിട്ടാസ് പറഞ്ഞു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ സിനിമയിൽ അദ്ദേഹം ഉടൻ ജോയിൻ ചെയ്യുമെന്ന് ടീം നേരത്തെ അറിയിച്ചിരുന്നു.