മുംബൈയിൽ ഒക്ടോബർ 10-ന് നടന്ന എസ്ഐആർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത സംഭവത്തിൽ ബോംബെ ഹൈക്കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് നടൻ ഇമ്രാൻ ഖാൻ.
പ്രതിഷേധ സ്ഥലത്തെത്തിയത് സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതും ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതും എന്തുകൊണ്ടാണെന്ന് നിരീക്ഷിക്കാൻ മാത്രമായിരുന്നുവെന്ന് ഇമ്രാൻ ഖാൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്നും ഇമ്രാൻ ഖാൻ ഉറപ്പുനൽകി.
ഇന്ത്യ വിടാനുള്ള നോട്ടീസ് ചോദ്യം ചെയ്ത് ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ മാപ്പപേക്ഷ നൽകിയത്. നവംബർ രണ്ടിന് മുതിർന്ന അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് നടനുവേണ്ടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വാദത്തിനിടെ ബെഞ്ച് നിർദേശിച്ചതിനെ തുടർന്നായിരുന്നു നടപടി.
തനിക്ക് പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രത്യേക ലക്ഷ്യങ്ങളൊന്നുമുണ്ടായിരു ന്നില്ലെന്ന് ഇമ്രാൻ ഖാൻ സത്യവാങ്മൂലത്തിൽ പറഞ്ഞു. താൻ ഒരിക്കലും ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.